വളരെ എളുപ്പത്തിൽ എഗ്ഗ് നൂഡിൽസ് തയ്യാറാക്കാം


ഓഫീസില്‍ പോവാനുള്ള തിരക്കിനിടയില്‍ പലരും ഒഴിവാക്കുന്ന കാര്യം ആണ് ബ്രേക്ക് ഫാസ്റ്റ് എന്നാല്‍ ഒരാളുടെ ഒരു ദിവസത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ ഈ ഒഴിവാക്കുന്ന ബ്രേക്ക് ഫസ്റ്റിന്റെ സഹായം നമ്മളില്‍ പലരും ശ്രെദ്ധിക്കുക പോലും ഇല്ല.കഴിവതും രാവിലത്തെ ആഹാരം ഒഴിവാക്കാതെ ശ്രെദ്ധിക്കണം അതിനായി എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു എഗ്ഗ് നൂഡില്‍സ് തയ്യാറാക്കി നോക്കാം


ചേരുവകള്‍


നൂഡില്‍സ് പാകം ചെയ്തത്- 3/4 കപ്പ്

കാബേജ് വ്യത്തിയാക്കി അരിഞ്ഞത്- 1/4 കപ്പ്

സവാള ചെറുതായി അരിഞ്ഞത്-1

സൂര്യകാന്തി എണ്ണ/ വെളിച്ചെണ്ണ- 1 ടെബിള്‍സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കിയത്-അര ടീസ്പൂണ്‍

ബീന്‍സ് ചെറുതായി അരിഞ്ഞത്- 2 എണ്ണം

മുട്ട- 2 എണ്ണം

പച്ചമുളക് ചെറുതായി അരിഞ്ഞത്-1

കാരറ്റ് ചെറുതായി അരിഞ്ഞത്- 1

കുരുമുളക് പൊടി- ഒരുനുള്ള്

ഉപ്പ്- ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

എഗ്ഗ് നൂഡിൽസ് തയ്യാറാകാനുള്ള പാൻ ചെറുതീയില്‍ ചൂടാക്കുക.

ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ സൂര്യകാന്തി എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ക്കുക. എണ്ണ ചൂടായി വരുമ്ബോള്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, വെള്ളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കാബേജ്, കാരറ്റ്, പാകത്തിന് ഉപ്പ്, കുരുമുളക് പൊടി എത്തിവ ചേര്‍ത്ത് ഇളക്കി വഴറ്റുക. ഇതിലേയ്ക്ക് പാകം ചെയ്തു വച്ചിരിക്കുന്ന നൂഡില്‍സ് ചേര്‍ത്ത് ഇളക്കണം.

ശേഷം ചെറുതീയില്‍ മൂന്നു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് മുട്ടപൊട്ടിച്ച്‌ ഒഴിച്ച ശേഷം നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഉയര്‍ന്ന തീയില്‍ രണ്ടു മിനിറ്റ് പാത്രം അടച്ചുവച്ചു പാകം ചെയ്ത ശേഷം പാന്‍ അടുപ്പില്‍ നിന്നു മാറ്റുക. സ്വദിഷേട്ടമായ എഗ്ഗ് നൂഡില്‍സ് റെഡി.



Sharing is Caring