തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു.ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പൊലിസിന്റെ മര്‍ദ്ദനം മൂലം ശ്രീജിത്ത് മരിച്ച കേസ് പൊലിസ് തന്നെ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ചാണ് അഖില ഹരജി നല്‍കിയത്.

അതേസമയം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി.













