വയനാട്ടില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചാകുന്നു; ആരോഗ്യ വകുപ്പ് ആശങ്കയില്‍


വയനാട് : വാകേരി മൂടക്കൊല്ലി ആനക്കുഴി ഭാഗത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തി. നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന റിസോര്‍ട്ടിനുള്ളിലും പരിസരത്തുമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.


സ്ഥലത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയാണ്. ജനങ്ങളോട് സ്ഥലത്തേക്ക് പ്രവേശിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.യിട്ടുണ്ട്.നിപയ്ക്ക് കാരണം പഴംതീനി വവ്വാലുകളാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.




Sharing is Caring