വനിതാ മതില്‍ ചരിത്രത്തില്‍ ഇടം നേടും: ജലീല്‍


മലപ്പുറം: വനിതാ മതില്‍ ലോക ചരിത്രത്തില്‍ തന്നെ വലിയ സംഭവമായി മാറുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതു പോലൊരു പരിപാടി ചരിത്രത്തില്‍ തന്നെ ആധ്യമാകാനാണ് സാധ്യത. ആരെതിര്‍ത്താലും വനിതാ മതില്‍ ഗംഭീര വിജയമാകും എന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹം വേണ്ട. ഇന്ന് വൈകുന്നേരം നാലുമണിക്ക് വനിതാ മതില്‍ കടന്നു പോകുമെന്ന് പറയപ്പെടുന്ന വഴികളില്‍ അവര്‍ നോക്കിയാല്‍ അത് കാണാന്‍ കഴിയും.
പെണ്‍കുട്ടികളോട് സ്‌നേഹമുള്ള ഓരോരുത്തരും അവരവരുടെ പെണ്‍മക്കളേയും ഭാര്യമാരേയും സഹോദരിമാരേയും ഇതില്‍ പങ്കെടുപ്പിക്കും. സ്ത്രീക്ക് തുല്യാവകാശമെന്നതാണ് വനിതാ മതില്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനമായ പ്രശ്‌നം. അതുമായി ബന്ധപ്പെട്ട് ഗംഭീരമായിട്ടുള്ള പ്രചരണ പരിപാടികളാണ് നടന്നു വരുന്നത്. വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ എറ്റവും വലിയ വര്‍ഗീയ വാദികളാണ്. ആര് എതിര്‍ത്താലും ഇത് ഗംഭീര വിജയം ആകുക തന്നെ ചെയ്യും. കൂറ തടുത്താല്‍ കപ്പല്‍ നില്‍ക്കില്ലെന്നും ജലീല്‍.


മുസ്ലീം സംഘടനകളുടെ തിട്ടൂരത്തിനു വേണ്ടി മുസ്ലീം സ്ത്രീകള്‍ കാത്തു കിടക്കുമെന്ന് കരുതുന്നില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ മലപ്പുറം പോലുള്ള ജില്ലകളില്‍ ഇന്നു കാണുന്ന സാഹചര്യമല്ല ഉണ്ടാകുമായിരുന്നത്. മുസ്ലീം സ്ത്രീകളും വിവ്ധ ഭാഗങ്ങളില്‍ നിന്ന് വനിതാ മതിലിന്റെ കണ്ണികളായി തീരുമെന്നും ക്രിസ്ത്യന്‍ സ്ത്രീകളും മറ്റ് ന്യൂനപക്ഷ മത വിഭാഗങ്ങളിലെ സ്ത്രീകളും ഇതില്‍ പങ്കാളികളാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring