വനിതാ ടി20 ലോകകപ്പിന് നാളെ തുടക്കം


ടിന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗ്യവേദിയാണ് ദക്ഷിണാഫ്രിക്ക. ഇവിടെ ആദ്യകിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വനിതകള്‍.


നാളെയാണ് ട്വന്റി 20 വനിതാ ലോകകപ്പിന് തുടക്കമാവുക. 2007ല്‍ എം എസ് ധോണിയുടെ ഇന്ത്യ. പ്രഥമ ട്വന്റി 20 ലോകകപ്പിലെ ആവേശപ്പോരില്‍ പാകിസ്ഥാനെ തോല്‍പിച്ചാണ് ഇന്ത്യ ചാംപ്യന്‍മാരായത്. 2022ല്‍ ഫെഷാലി വര്‍മയുടെ കുട്ടിക്കൂട്ടം. കഴിഞ്ഞയാഴ്ച പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച്‌ ഇന്ത്യക്ക് കിരീടം.


ഇന്ത്യയുടെ ഭാഗ്യവേദിയില്‍ ട്വന്റി 20യിലെ ചരിത്രവിജയം ആവര്‍ത്തിക്കാന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ ജുലന്‍ ഗോസ്വാമിയും മിതാലി രാജും പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ലോകകപ്പില്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യുവനിരയിലേക്ക്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വര്‍മയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും സീനിയര്‍ ടീമിനും കരുത്താവും.



Sharing is Caring