വഞ്ചനാ കേസ്: സൈബി ജോസിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്


വഞ്ചനാ കേസില്‍ അഭിഭാഷകന്‍ സൈബി ജോസിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സൈബി ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .


കോതമംഗലം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. വിവാഹ ബന്ധം വേര്‍പ്പെടുത്ത കേസില്‍ ഭാര്യ നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.


സൈബി ജോസിന്റെ വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ നല്‍കിയെന്നും പരാതിയിലുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ ഒരു തെളിവുകളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പരാതിക്കാരന്റെയും ഭാര്യയുടെയും മറ്റ് അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.



Sharing is Caring