ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 66 ല​ക്ഷം ക​ട​ന്നു

ലോകത്താകമാനം 6688679 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഓരോ ദിവസവും പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 392123 ലാണ് എത്തിനില്‍ക്കുന്നത്.

അ​മേ​രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,031 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ യു​എ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110,173 ആ​യി. 1,924,051 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. പു​തു​താ​യി 22,268 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ബ്ര​സീ​ലി​ല്‍ 1,337 മ​ര​ണ​വും മെ​ക്സി​ക്കോ​യി​ല്‍ 1,092 മ​ര​ണ​വും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ന്നു. രാ​ജ്യ​ങ്ങ​ളു​ടെ കോ​വി​ഡ് ക​ണ​ക്കി​ല്‍ ഇ​ന്ത്യ 10 ല്‍ ​നി​ന്ന് ഏ​ഴി​ലേ​ക്ക് ക​യ​റി. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​ഴാ​മ​താ​ണ് ഇ​ന്ത്യ. കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഇ​റ്റ​ലി​ക്ക് തൊ​ട്ടു​പി​ന്നി​ലാ​ണ്.

കോ​വി​ഡ് നി​ര​ക്കു​ക​ള്‍ കാ​ണി​ക്കു​ന്ന​ത് ഇ​ന്ത്യ ഏ​റ്റ​വും അ​ടു​ത്തു​ത​ന്നെ ഇ​റ്റ​ലി​യെ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റി​ക​ട​ക്കു​മെ​ന്നാ​ണ്. ഇ​ന്ത്യ​യു​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 226,713 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സം 9,889 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *