ഗ്വാങ്ഷു:ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. സ്‌കോര്‍ (21-19, 21-17).
സെമിയില്‍ ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണറപ്പായിരുന്നു സിന്ധു.














