ലോകക്കപ്പ് സാധ്യതകളില്‍ മുന്നില്‍ ഇംഗ്ലണ്ടെന്ന് കോസ്റ്ററിക്കന്‍ മാനേജര്‍


റഷ്യന്‍ ലോകക്കപ്പ് നേടാന്‍ സാധ്യതകളില്‍ മുന്നിലുള്ളത് ഇംഗ്ലണ്ട് എന്ന് കോസ്റ്റാറിക്കയുടെ മാനേജര്‍ ഓസ്കര്‍ റാമിറെസ്. ഇംഗ്ലണ്ടിന്റെഅവസാന ലോകക്കപ്പ് സന്നാഹ മത്സരത്തില്‍ കോസ്റ്റാറിക്കയെ ആണ് നേരിടുന്നത്. അതിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ ആണ് ഓസ്കര്‍ റാമിറെസ് ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വെച്ചത്. 2014 ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാന്‍ കോസ്റ്റാറിക്കക്ക് കഴിഞ്ഞിരുന്നു.


“ഇംഗ്ലണ്ടിന് വളരെ മികച്ച ഒരു സ്‌ക്വാഡ് ആണ് ഉള്ളത്, മികച്ച താരങ്ങള്‍ ആണ് ഇംഗ്ലണ്ടിന് ഉള്ളത്. അവരുടെ ടീം മികച്ച ഒത്തിണക്കം കാണിക്കുന്നുണ്ട്. മികച്ച ഡിഫന്‍സ് ആണ് ഇംഗ്ലണ്ടിന് ഉള്ളത്, ഏതൊരു മികച്ച അറ്റാക്കിങ് കളിക്കാരെയും പിടിച്ചു കെട്ടാന്‍ അവര്‍ക്ക് കഴിയും, ഇംഗ്ലണ്ടിന് വലിയ സാദ്ധ്യതകള്‍ ഞാന്‍ കാണുന്നു” റാമിറെസ് പറഞ്ഞു. ജര്‍മ്മനി, ബ്രസീല്‍, ഫ്രാന്‍സ് ടീമുകളെയും എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് റെമിറെസ് കൂട്ടിച്ചേര്‍ത്തു.




Sharing is Caring