അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ എം.പി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിമർശിച്ചായിരുന്നു പരാമർശം. താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ്മു
ഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരന്‍ പരിഹസിച്ചു.

ഭരണനിര്‍വഹണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകര്‍ന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനു പകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്ന് സുധാകരന്‍ പറഞ്ഞു. കർണാടകയിൽ അധികാരത്തിലേറി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ജനകീയമായ നിരവധി പദ്ധതികൾ കർണാക നടപ്പാക്കിക്കഴിഞ്ഞു.













