ലോകകപ്പിന് ശേഷം നടന്ന മത്സരത്തില്‍ പനാമയെ 2-0ന് തോല്‍പ്പിച്ച്‌ അര്‍ജന്റീന


ലോകകപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ മത്സരത്തില്‍ പനാമയെ 2-0ന് തോല്‍പ്പിച്ച്‌ അര്‍ജന്റീന. സൗഹ്യദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ നേടിയാണ് അര്‍ജന്റീന വിജയം നേടിയത്.


ഇതിലെ രണ്ടാമത്തെ ഗോളിലൂടെ മെസി തന്റെ കരിയറിലെ 800 ഗോള്‍ നേട്ടവും കെെവരിച്ചു. 21കാരനായ തിയാഗോ അല്‍മാഡയാണ് ആദ്യ ഗോള്‍ നേടിയത്. ഏകദേശം 83,000ത്തിലധികം ആരാധകരാണ് ഈ മത്സരം കാണാന്‍ എത്തിയത്.


ലോകചാമ്ബ്യന്മാരെ 78 മിനിട്ട് വരെ ഗോള്‍ നേടാതെ നിര്‍ത്താന്‍ പനാമയ്ക്ക് കഴിഞ്ഞു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. 78-ാം മിനിട്ടില്‍ അല്‍മാഡയും 89-ാം മിനിട്ടില്‍ ലയണല്‍ മെസിയും ഗോള്‍ നേടി. ഫ്രീകിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോള്‍ പൂര്‍ത്തിയാക്കിയത്.

വിജയത്തിന് ശേഷം കോച്ച്‌ ലയണ്‍ സ്ക‌ലോനിയും അര്‍ജന്റീന ടീമിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളും മെെതാനത്തിലെത്തിയിരുന്നു. ഖത്തറിലെ വിജയകരമായ ലോകകപ്പ് കാമ്ബെയ്‌നിന്റെ ഗാനമായ “Muchachos” ആരാധകര്‍ ആലപിച്ചിരുന്നു. മെസ്സിയുടെ പേര് സ്റ്റേഡിയത്തില്‍ ആരാധകര് ഏറ്റു പാടിയപ്പോള്‍ ചെറു പുഞ്ചിരിയോടെ അര്‍ജന്‍്റീനയുടെ നായകന്‍ അത് നോക്കിനിന്നു. ആഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന ടീം അംഗങ്ങള്‍ക്ക് ലോകകപ്പിന്‍്റെ റെപ്ലികയും (ലോകകപ്പ് ട്രോഫിയുടെ പകര്‍പ്പ്) നല്‍കി. ഡിസംബറില്‍ നടന്ന ലോകകപ്പ് ഫെെനലില്‍ ഫ്രാന്‍സിനെ നേരിട്ട അതേ ഇലവനെയാണ് കോച്ച്‌ ഈ കളിയിലും തിരഞ്ഞെടുത്തത്.



Sharing is Caring