ലൈംഗികാരോപണം: വത്തിക്കാന്‍ ട്രഷറര്‍ വിചാരണ നേരിടണം

മെല്‍ബണ്‍: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസുകളില്‍ വത്തിക്കാന്‍ ട്രഷറര്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്​ പെല്‍ വിചാരണ നേരിടണമെന്ന്​ മെല്‍ബണ്‍ കോടതി. മെല്‍ബണ്‍ മജിസ്​ട്രേറ്റ്​ ബെലിന്‍ഡ വാലിങ്​ടണ്ണാണ്​ നിര്‍ണായക വിധി പുറപ്പെടുവിച്ചത്​. മാര്‍ച്ചില്‍ ​കേസിലെ വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. കാത്തലിക്​ ചര്‍ച്ചിലെ മുതിര്‍ന്ന അംഗങ്ങളിലൊന്നാണ്​ ജോര്‍ജ്​ പെല്‍.

പെല്ലിനെതിരെ നിര്‍ണായകമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നു. ഇതി​ന്റെ
അടിസ്ഥാനത്തിലാണ്​ കോടതി ഉത്തരവ്​. എന്നാല്‍ പെല്ലിനെതിരായ ചില കുറ്റങ്ങള്‍ കോടതി ഒഴിവാക്കിയിട്ടുണ്ട്​. സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി നിരന്തര പോരാട്ടം നടത്തിയിരുന്ന പെല്‍ വിധി വരുമ്പോള്‍ നിര്‍വികാരനായിരുന്നു. കേസ്​ പരിഗണിക്കുന്ന സമയത്തെല്ലാം താന്‍ നിരപരാധിയായിരുന്നുവെന്ന്​ പെല്‍ അവകാശപ്പെട്ടിരുന്നു.ആസ്​ട്രേലിയ വിടുന്നത്​ പെല്ലിന്​ വിലക്കുണ്ട്​.

മൂന്ന്​ പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന കേസുകളില്‍ വിചാരണ നേരിടണമെന്നാണ്​ കോടതി ഇപ്പോള്‍ പെല്ലിനോട്​ നിര്‍ദേശിച്ചിരിക്കുന്നത്​. 1970ല്‍ റൂറല്‍ വിക്​ടോറിയയില്‍ വെച്ചും 1990ല്‍ പാട്രിക്​ കത്ത്​ഡ്രീഡല്‍ ചര്‍ച്ചില്‍ വെച്ചുമെല്ലാം നടന്ന പീഡനങ്ങളാണ്​​ ഇപ്പോള്‍ പെല്ലിന്​ കുരുക്കായി മാറിയത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *