ലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍


വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക്. ആദ്യദിനം കളിനിര്‍ത്തുന്പോള്‍ ലങ്ക 275/9 എന്ന നിലയിലാണ്. ദിമുത് കരുണരത്നെ (79), ആഞ്ചലോ മാത്യൂസ് (83), നിരോഷന്‍ ഡിക്‌വെല്ല (പുറത്താകാതെ 73) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് സന്ദര്‍ശകര്‍ക്ക് തുണയായത്. മൂവര്‍ക്കും പുറമേ ദില്‍റുവാന്‍ പെരേര(16)യ്ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്.


ഒന്‍പത് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ലങ്കയെ കരുണരത്നെ-മാത്യൂസ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 133 റണ്‍സ് നേടി. കരുണരത്നെ പുറത്തായതിന് ശേഷം ലങ്കയ്ക്ക് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ടിം സൗത്തിയാണ് ലങ്കയെ തകര്‍ത്തത്. നീല്‍ വാഗ്നര്‍ രണ്ടു വിക്കറ്റ് നേടി.




Sharing is Caring