റ​ഫാ​ല്‍: വി​ല പൂ​ര്‍​ണ​മാ​യും വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം


ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ വി​ല അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. വി​ശ​ദവി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ശത്രുരാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കും. അ​ടി​സ്ഥാ​ന വി​ല മാ​ത്ര​മേ കോ​ട​തി​ക്കും ന​ല്‍​കാ​നാ​കൂ​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി.


റ​ഫാ​ലി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു സു​പ്രീംകോ​ട​തി ബു​ധ​നാ​ഴ്ച നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ത​ന്ത്ര​പ്ര​ധാ​ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളാ​ണി​തെ​ന്നു പ​റ​ഞ്ഞ് ഉ​ത്ത​ര​വി​നെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ര്‍​ണി ജ​ന​റ​ലും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലും എ​തി​ര്‍​ത്തിരുന്നു. ഇതേതുടര്‍ന്നു വി​ല​വി​വ​രം കൈ​മാ​റു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.


റ​ഫാ​ല്‍ ക​രാ​റി​ല്‍ റി​ല​യ​ന്‍​സി​ന്‍റെ പ​ങ്കും വി​ല​നി​ര്‍​ണ​യ​ത്തി​ലെ തി​രി​മ​റി​ക​ളും ഉ​ള്‍​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി വാ​ദം കേ​ട്ട​ത്. ക​രാ​റി​ലെ തി​രി​മ​റി​ക​ളെ​ക്കു​റി​ച്ച്‌ സി​ബി​ഐ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വാ​ദി​ച്ചെ​ങ്കി​ലും അ​തി​നു സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം, ക​രാ​റി​ലേ​ക്കു ചെ​ന്നെ​ത്തി​യ ന​ട​പ​ടി​ക​ളും തീ​രു​മാ​ന​ങ്ങ​ളും വി​ല അ​ട​ക്ക​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. സ​ര്‍​ക്കാ​ര്‍ ഈ ​വാ​ദ​ത്തെ പൂ​ര്‍​ണ​മാ​യി എ​തി​ര്‍​ത്തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്താ​നാ​കാ​ത്ത രേ​ഖ​ക​ളാ​ണ് മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കോ​ട​തി​യി​ല്‍ ന​ല്‍​കേ​ണ്ട​ത്.

റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ വി​ല, ആ ​വി​ല നി​ശ്ച​യി​ക്കാ​നു​ള്ള കാ​ര​ണം, അ​തു​കൊ​ണ്ടു​ണ്ടാ​യ നേ​ട്ടം എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. ക​രാ​റി​ലെ പ​ങ്കാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള പൂ​ര്‍​ണ വി​വ​ര​ങ്ങ​ളും ഇ​ട​പാ​ടി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. വി​വ​ര​ങ്ങ​ളെ​ല്ലാം ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​ദ്യം കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, പാ​ര്‍​ല​മെ​ന്‍റി​ല്‍ പോ​ലും ഹാ​ജ​രാ​ക്കാ​ത്ത രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ലും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യും അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്ന്, പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​വ​ര​ങ്ങ​ള്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്കു ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തോ, ഉ​ഭ​യ​ക​ക്ഷി സ്വ​ഭാ​വ​ത്തി​ലു​ള്ള​വ​യോ അ​ല്ലാ​ത്ത വി​വ​ര​ങ്ങ​ള്‍ എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്കു കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.



Sharing is Caring