റായ്ബറേലി ട്രെയിന്‍ അപകടം: അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി


ന്യൂഡല്‍ഹി: റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട വിവരം ഞെട്ടിച്ചുവെന്നും. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.


ബുധനാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. സംഭവത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 30 പേരുടെ പരിക്ക് ഗുരുതരമാണന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.




Sharing is Caring