റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. റഷ്യയുടെ കിഴക്കൻ കാംചാറ്റ്ക ഉപദ്വീപിന്റെ തീരത്ത് വെള്ളിയാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു.തുടർന്ന് സുനാമി മുന്നറിയിപ്പ് നല്കി. സമീപ തീരപ്രദേശങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്കി.
അമേരിക്കയുടെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കുകയും ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.റഷ്യയുടെ സ്റ്റേറ്റ് ജിയോഫിസിക്കല്‍ സർവീസിന്റെ റിപ്പോർട്ട് പ്രകാരം 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടർന്ന് അഞ്ചോളം തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു.

പെട്രോപാവ്ലോവ്സ്ക് – കാംചാറ്റ്സ്കിയില്‍ നിന്ന് 128 കിലോമീറ്റർ (80 മൈല്‍) കിഴക്കും 10 കിലോമീറ്റർ (ആറ് മൈല്‍) ആഴം കുറഞ്ഞ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു.സമീപ തീരപ്രദേശങ്ങളില്‍ ഉയർന്ന തോതില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.
ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റർ താഴെ കിഴക്കൻ റഷ്യ, അലാസ്ക, ഹവായ് എന്നിവിടങ്ങളിലെ ഏതാനം ഭാഗങ്ങളില്‍ സാധാരണ നിരപ്പില്‍ നിന്ന് മൂന്ന് മീറ്റർ വരെ ഉയരുന്ന സുനാമി തിരമാലകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിയിരുന്നു.നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗവർണർ വ്ലാഡിമിർ സോളോഡോവ് ടെലിഗ്രാമിലൂടെ പറഞ്ഞു. എല്ലാവരോടും ശാന്തത പാലിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജാഗ്രത പാലിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഭൂചലനം ഉണ്ടായതിനെത്തുടർന്ന് കെട്ടിടങ്ങളും വീടുകളും കുലുങ്ങി. ആളുകള്‍ വീടുകള്‍ക്ക് പുറത്തേക്കും തെരുവുകളിലേക്കും ഇറങ്ങിയോടി. ഭൂചലനത്തെതുടർന്ന് വീടുകളില്‍ ഫർണിച്ചറുകളും ലൈറ്റുകളും കുലുങ്ങുന്ന ദൃശ്യങ്ങള്‍ റഷ്യൻ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
മറ്റൊരു വീഡിയോയില്‍ തെരുവില്‍ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാർ കുലുങ്ങുന്നതായി കാണിക്കുന്നുണ്ട്. പെട്രോപാവ്ലോവ്സ്ക് കാംചാറ്റ്സ്കി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകളും ടെലിവിഷൻ സ്ക്രീനുകളും ഭൂചലനത്തില്‍ കുലുങ്ങുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.













