റവന്യൂ വില്ലേജുകള് വിഭജിച്ച് പഞ്ചായത്തുകള് രൂപീകരിച്ചത്ഹൈക്കോടതി റദ്ദാക്കി

കൊച്ചി:റവന്യൂ വില്ലേജുകള്‍ വിഭജിച്ച് പഞ്ചായത്തുകള്‍ രൂപീകരിച്ചത്‌ഹൈക്കോടതി റദ്ദാക്കി. ഇതോടെ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുളള വിഞ്ജാപനം ഭാഗികമായി റദ്ദാക്കപ്പെടും.പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് വിഭജനം ഹൈക്കോടതി റദ്ദാക്കിയത്. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കിയുള്ള വിഭജനം നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ച നടപടി അസാധുവായി.ഇതോടെ 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് ഇല്ലാതായത്. ഈ ഉത്തരവോടെ പുനക്രമീകരിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഈ തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് ഉറപ്പായി.kerala-high-court_480

Spread the love

Leave a Reply

Your email address will not be published. Required fields are marked *