റവന്യൂ വകുപ്പ്​ സേവനങ്ങള്‍ ഇനി മൊബൈല്‍ വഴി

തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം വി​ല്ലേ​ജ് ഓ​ഫി​സു​ക​ളും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കു​മ്ബോ​ഴു​ണ്ടാ​കു​ന്ന തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പ്​ സേ​വ​ന​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി ല​ഭ്യ​മാ​ക്കും. 24 സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ്​ ‘എം ​കേ​ര​ള’ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭി​ക്കു​ക. സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍​ക്കാ​യി അ​പേ​ക്ഷ ന​ല്‍​കാ​നും ഫീ​സ് ഒ​ടു​ക്കാ​നും സാ​ക്ഷ്യ​പ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും മൊ​ബൈ​ല്‍ ആ​പ്പു​വ​ഴി സാ​ധി​ക്കും.

ഗൂ​ഗ്​​ള്‍ പ്ലേ ​സ്​​റ്റോ​ര്‍, ഐ.​ഒ.​എ​സ് ആ​പ് സ്​​റ്റോ​ര്‍ എ​ന്നി​വ​യി​ല്‍​നി​ന്ന്​ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. തു​ട​ര്‍​ന്ന് യൂ​സ​ര്‍ ഐ​ഡി, പാ​സ്‌​വേ​ഡ് എ​ന്നി​വ ന​ല്‍​ക​ണം. സ​ര്‍​വി​സ്/ ഡി​പ്പാ​ര്‍​ട്മ​െന്‍റ്​​സ്​ എ​ന്ന ടാ​ബി​ല്‍​നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ​െത​ര​ഞ്ഞെ​ടു​ക്കാം. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

ഫീ​സ് അ​ട​ക്കാ​ന്‍ ഡെ​ബി​റ്റ്/ ക്രെ​ഡി​റ്റ് കാ​ര്‍​ഡ്, ഇ​ന്‍​റ​ര്‍​നെ​റ്റ് ബാ​ങ്കി​ങ്, ഭാ​ര​ത് ക്യൂ ​ആ​ര്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാം. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. 17 വ​കു​പ്പു​ക​ളി​ല്‍​നി​ന്നു​ള്ള നൂ​റി​ല​ധി​കം സേ​വ​ന​ങ്ങ​ള്‍ ഈ ​ആ​പ് വ​ഴി ല​ഭ്യ​മാ​കും. സം​ശ​യ​നി​വാ​ര​ണ​ത്തി​നും സാ​ങ്കേ​തി​ക​സ​ഹാ​യ​ങ്ങ​ള്‍​ക്കും ഫോ​ണ്‍: 919633015180.

Spread the love

Leave a Reply

Your email address will not be published. Required fields are marked *