ന്യൂഡല്‍ഹി: റഫാലില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടില്‍ ഇന്ത്യയിലെ പങ്കാളിയായി റലയന്സിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധിത വ്യവസ്ഥയുണ്ടായതായി പുതിയ വെളിപ്പെടുത്തല്‍. ഇത് നിര്‍ബന്ധിതവും അടിയന്തിരവുമായ വ്യവസ്ഥയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫ്രഞ്ച് മാധ്യമമായ മീഡിയപോര്ട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. റഫാല്‍ വിമാന നിര്‍മാണക്കമ്പനിയായ ഡാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ചാണു വാര്‍ത്ത നല്‍കിയിട്ടുള്ളത്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കും.
റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുന്ന പുതിയ വിവരം പുറത്ത് വരുന്നത്. റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി അവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ രേഖകള്‍ പുറത്തുവരുന്നത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു വിവരം പുറത്തായത്. 58,000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണു ഫ്രാന്‍സുമായി ഇന്ത്യ കരാറൊപ്പിട്ടത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്ദ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നതാണ് റഫാല്‍ ഇടപാടില്‍ വീണ്ടും അന്വേഷണം ഉണ്ടാകാന്‍ ഇടയാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ റഫാലില്‍ കൊണ്ടുവന്നതെന്നായിരുന്നു ഒലോന്ദ് വെളിപ്പെടുത്തിയത്. ഇതോടെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വാദവുമായി റിലയന്‍സ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരം ഫ്രാഞ്ച് സര്ക്കാതരും തമ്മിലാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. 6 റഫാല്‍ വിമാനങ്ങളാണ്പൂര്ണമായി നിര്‍മിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയ്ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ വിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സിനെയോ (എച്ച്എഎല്‍) മറ്റു കമ്പനികളേയോ ചുമതലപ്പെടുത്തേണ്ട ആവ്ശ്യമില്ല. 126 ഇടത്തരം യുദ്ധ വിമാനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്മ്മിക്കുന്നതിനായായാണ് എച്ച്എഎലിലനെ പരിഗണിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച കരാര്‍ ആയിട്ടില്ല. കരാര്‍ പ്രകാരമുള്ള ബാധ്യത നിറവേറ്റാനാണ് റിലയന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
്അതേസമയം, വിദേശ കമ്പനികളാണ് ഇന്ത്യയിലെ ബിസിനസ് പങ്കാളികളെ തെരഞ്ഞെടുക്കുന്നത്. ആയുധ ഇടപാടുകളുടെ നടപടിക്രമത്തില്‍ 2005ല്‍ ആണ് കയറ്റുമതി ബാധ്യത എന്ന വ്യവസ്ഥ ആദ്യമായി ഉള്‍പ്പെടുത്തിയത്. ഇതുതപ്രകാരം വിദേശ കമ്പനിക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. റിലയന്‍സിന് 30,000 കോടിയുടെ കരാര്‍ ലഭിച്ചുവെന്ന ആരോപണം തെറ്റാണ്. കയറ്റുമതി ബാധ്യത നിറവേറ്റാന്‍ എച്ച്എഎല്‍, ബിഇഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ ഉള്‍പ്പെടെ നൂറോളം ഇന്ത്യന്‍ കമ്പനികള്‍ക്കാണ് കരാര്‍ ലഭ്യമാകതുക എന്നാണ് റിലയന്‍സ് വ്യക്തമാക്കുന്നത്.













