രേഖ ഗുപത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു


രേഖ ഗുപത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു.ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ നടന്ന മെഗാ പരിപാടിയിലായിരുന്നു സത്യപ്രതിജ്ഞ. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് രേഖ ഗുപ്‌ത അധികാരമേൽക്കുന്നത്.


ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ രേഖ ഗുപ്‌തയാണ് ഡൽഹിയിലെ ബിജെപി സർക്കാരിനെ നയിക്കുക.ഷാലിമാര്‍ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രേഖ ഗുപ്ത മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ്.


മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. വോട്ടെണ്ണലിന് ശേഷം പതിനൊന്നാം നാളാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.



Sharing is Caring