രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി മൂ​ര്‍​ച്ഛി​ക്കു​ന്നു; രാ​ജ്ഭ​വ​നി​ല്‍ എം​എ​ല്‍​എ​മാ​രെ അ​ണി​നി​ര​ത്തി ഗെ​ഹ്‌​ലോ​ട്ട്

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍​ക്കി​ല്ലെ​ന്ന ഗ​വ​ര്‍​ണ​ര്‍ ക​ല്‍​രാ​ജ് മി​ശ്ര​യു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് എം​എ​ല്‍​എ​മാ​രെ രാ​ജ്ഭ​വ​നി​ല്‍ അ​ണി​നി​ര​ത്തി. രാ​ജ്ഭ​വ​നി​നു മു​ന്നി​ലെ പു​ല്‍​ത്ത​ക​ടി​യി​ല്‍ ഇ​രു​ന്ന എം​എ​ല്‍​എ​മാ​ര്‍ ഗെ​ഹ്‌​ലോ​ട്ട് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി.

തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച്‌ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഗെ​ഹ്‌​ലോ​ട്ട് ഗ​വ​ര്‍​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് ഗ​വ​ര്‍​ണ​ര്‍ എ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​ത് വ​രെ രാ​ജ്ഭ​വ​നു​ള്ളി​ല്‍ ധ​ര്‍​ണ ഇ​രി​ക്കാ​നും ഗെ​ഹ്‌​ലോ​ട്ട് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഗ​വ​ര്‍​ണ​ര്‍ വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ രാ​ജ്ഭ​വ​ന്‍ വ​ള​യു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *