രാ​ജ്യം സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രും; കേ​ന്ദ്ര​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: രാ​ജ്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ സ​ത്യാ​ഗ്ര​ഹം തു​ട​രു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കോ​ല്‍​ക്ക​ത്ത പോ​ലീ​സ് മേ​ധാ​വി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള സി​ബി​ഐ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​മ​ത ആ​രം​ഭി​ച്ച സ​ത്യാ​ഗ്ര​ഹം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

ഇ​ത് ഒ​രു സ​ത്യാ​ഗ്ര​ഹ​മാ​ണ്. രാ​ജ്യം സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ ഇ​ത് തു​ട​രും- മ​മ​ത പ​റ​ഞ്ഞു. രാ​ത്രി മു​ഴു​വ​ന്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ ചെ​ല​വ​ഴി​ച്ച മ​മ​ത, ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചു. കാ​ബി​ന​റ്റി​ലെ മ​ന്ത്രി​മാ​രും മ​മ​ത​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​ബി​ഐ ന​ട​പ​ടി​ക്കെ​തി​രെ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യി നി​ര​വ​ധി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര​പ​ന്ത​ലി​ലു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *