ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോൾ സംബന്ധിച്ച് നിർണായക നീക്കവുമായി തമിഴ്നാട് സർക്കാർ. പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനാണ് ഡിഎംകെ സർക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി സർക്കാർ ചർച്ചകൾ നടത്തുകയും ചെയ്തു.
ഡൽഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തേ, കേസിലെ പ്രതികളുടെ മോചനത്തിന് സർക്കാർ ശിപാർശ ചെയ്തിരുന്നു. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.














