രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം; എ​എ​പി​യി​ല്‍ ക​ലാ​പം


ന്യൂ​ഡ​ല്‍​ഹി: സി​ഖ് വി​രു​ദ്ധ ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന പു​ര​സ്കാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ആം ​ആ​ദ്മി​പാ​ര്‍​ട്ടി​യി​ല്‍ ക​ലാ​പ​ത്തി​നു വ​ഴി​മ​രു​ന്നി​ട്ടു. ഡ​ല്‍​ഹി അ​സം​ബ്ലി​യി​ല്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കാ​തി​രു​ന്ന വ​നി​താ എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യോ​ട് മു​ഖ്യ​മ​ന്ത്രി​യും എ​എ​പി ക​ണ്‍​വീ​ന​റു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ രാ​ജി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.


വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​സം​ബ്ലി​യി​ല്‍ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കാ​ന്‍ പാ​ര്‍​ട്ടി സ​മ്മ​ര്‍​ദം ച​ലു​ത്തി​യെ​ന്നും എ​ന്നാ​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​റ​ങ്ങി​പ്പോ​കു​ക​യു​മാ​യി​രു​ന്നെ​ന്ന് ചൗ​ന്ദ്നി ചൗ​ക്ക് എം​എ​ല്‍​എ അ​ല്‍​ക്ക പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്ത് പ്ര​ത്യാ​ഘാ​ത​വും സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്. കേ​ജ​രി​വാ​ളു​മാ​യും താ​ന്‍ സം​സാ​രി​ച്ചു. രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ല്‍​ക്ക പ​റ​ഞ്ഞു.


രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ല. അ​തി​നാ​ല്‍ താ​ന്‍ പ്ര​തി​ഷേ​ധി​ച്ച്‌ വാ​ക്കൗ​ട്ട് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. വാ​ക്കൗ​ട്ട് ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം എ​ത്തി. താ​ന്‍ പാ​ര്‍​ട്ടി ടി​ക്ക​റ്റി​ലാ​ണ് മ​ത്സ​രി​ച്ച്‌ ജ​യി​ച്ച​ത്. പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ രാ​ജി ന​ല്‍​കു​മെ​ന്നും അ​ല്‍​ക്ക അ​റി​യി​ച്ചു.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ താ​ന്‍ അം​ഗീ​ക​രി​ച്ചി​ല്ല. പ്ര​തി​ഷേ​ധി​ച്ച്‌ വാ​ക്കൗ​ട്ട് ന​ട​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് ശി​ക്ഷാ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്- യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍​നേ​താ​വു കൂ​ടി​യാ​യി​രു​ന്ന അ​ല്‍​ക്ക ട്വീ​റ്റ് ചെ​യ്തു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നി​ല്ല പ്ര​മേ​യ​മെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​എ​പി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ​ഭ​യി​ല്‍ വ​ച്ച യ​ഥാ​ര്‍​ഥ പ്ര​മേ​യ​ത്തി​ല്‍ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ല്ലാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് എം​എ​ല്‍​എ സോ​മ​നാ​ഥ് ഭാ​ര​തി ന​ല്‍​കി​യ എ​ഴു​ത്ത് മ​റ്റൊ​രു എം​എ​ല്‍​എ​യാ​യ ജ​ര്‍​ണെ​യ്ല്‍ സിം​ഗ് ഭേ​ദ​ഗ​തി​യാ​യി വാ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് എ​എ​പി ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഡ​ല്‍​ഹി നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ല്‍ സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തെ വം​ശ​ഹ​ത്യ​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു കേ​സു​ക​ളി​ല്‍​ക്കൂ​ടി വി​ചാ​ര​ണ വ​ള​രെ​വേ​ഗം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നു പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. അം​ഗ​ങ്ങ​ള്‍​ക്കു മു​ന്‍​കൂ​ട്ടി വി​ത​ര​ണം ചെ​യ്ത ഈ ​പ്ര​മ​യ​ത്തി​നൊ​പ്പ​മാ​ണ് രാ​ജീ​വ് ഗാ​ന്ധി​ക്കു ന​ല്‍​കി​യ പു​ര​സ്കാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഭാ​ഗം കൂ​ടി പി​ന്നീ​ടു വാ​യി​ച്ചു ചേ​ര്‍​ത്ത​ത്. ശ​ബ്ദ​വോ​ട്ടോ​ടെ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു.

രാ​ജീ​വ് ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വ​രി​ക​ള്‍ സ​ഭ​യി​ല്‍ വ​ച്ച യ​ഥാ​ര്‍​ഥ പ്ര​മേ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് സൗ​ര​ഭ് ഭ​ര​ദ്വാ​ജ് അ​റി​യി​ച്ചു. പ്ര​മേ​യം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​പ്പോ​ള്‍ ഒ​രം​ഗം എ​ഴു​തി​ന​ല്‍​കി​യ ഭേ​ദ​ഗ​തി​യാ​ണ​തി​ന്നു ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.



Sharing is Caring