രാജ് താക്കറെ ഒരു ഗുണ്ടയാണ്; പുതിയ ആരോപണവുമായി തനുശ്രീ ദത്ത


പുതിയ ആരോപണവുമായി നടി തനുശ്രീ ദത്ത. ഇത്തവണ മഹാരാഷ്ട്ര നവനിര്‍മാണ സേന തലവന്‍ രാജ് താക്ക്‌റേക്കെതിരെയാണ് ആരോപണം. സിനിമാ സെറ്റില്‍ വച്ച്‌ തന്നെ ആക്രമിച്ചത് താക്കറേയുടെ അനുയായികളാണെന്ന് തനുശ്രീ ആരോപിച്ചു.


രാജ് താക്കറേ ശരിക്കുമൊരു ഗുണ്ടയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലെ തന്നെ. ഒരു നല്ല നേതാവ് അശരണരുടെ സംരക്ഷകനായിരിക്കും. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കുകയില്ല. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞു.


നടന്‍ നാന പടേക്കര്‍ സിനിമാ സെറ്റില്‍ വെച്ച്‌ തന്നെ ഉപദ്രവിച്ചുവെന്ന് തനുശ്രീ ദത്ത തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരുന്നു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി താരം രംഗത്തുവന്നത്. ഹോണ്‍ ഒകെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം.

പരാതിപ്പെട്ട തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. അക്രമകാരികള്‍ മഹാരാഷ്ട്ര നവനിര്‍മാണ സേന അംഗങ്ങളാണെന്നും തനുശ്രീ പറഞ്ഞു.



Sharing is Caring