രാജ്യത്ത് പുതിയതായി നൂറ് വിമാനത്താവളങ്ങള്‍; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് വിമാനത്താവളങ്ങള്‍ പുതിയതായി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതിനായി 4.2 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അടുത്ത പത്തുപതിനഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും നിര്‍മാണം.

പത്തുവര്‍ഷത്തിനുള്ളില്‍ ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍, യു.കെ. എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് വിമാനക്കമ്പനികളുടെ ആഗോളസംഘടന അയാട്ട വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *