രാജ്യത്ത് കോവിഡ് കേസുകൾ തുടർച്ചയായി മൂന്നാം ദിവസവും കുറയുന്നു


ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് കേസുകള്‍ കുറയുന്നു .മരണനിരക്കില്‍ കാര്യമായ കുറവില്ല തുടർച്ചയായി മൂന്നാംദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,65,553 കേസുകളാണ്. 3,460 പേർ കോവിഡ് ബാധിച്ച് മരിച്ചു.


ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയർന്നു. ഇതുവരെ 3,25,972 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. പത്തുശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

online news portal



Sharing is Caring