രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 5874 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 ശതമാനം കുറവാണ്. 49015 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ മരണസംഖ്യ 5,31,533 ആയി.

ഇന്നലെ മാത്രം 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.കേന്ദ്രം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 4.25 ശതമാനവുമാണ്.രോഗമുക്തി നിരക്ക് 98.71 ശതമാനം. മരണനിരക്ക് 1.18 ശതമാനം. അതേ സമയം ഇതിനോടകം രാജ്യത്ത് 220.66 കോടി ഡോസ് കോവിഡ് വാക്‌സീൻ വിതരണം ചെയ്തതായി കണക്കുകൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *