മധ്യപ്രദേശിലെ രാജ്ഗഡില്‍ ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ടുപേരെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റതിനാല്‍ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടര്‍ ഹര്‍ഷ് ദീക്ഷിത് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അപകടനില തരണം ചെയ്തതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കളക്ടറും എസ്പിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി.













