രാജസ്ഥാനിലും മധ്യപ്രദേശിലും വിമത നീക്കങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി


രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച വിമത നീക്കങ്ങളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. ദേശിയ നേതൃത്വം സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. എത്രയും വേഗം സമവായം ഉണ്ടാക്കാനാണ് നിര്‍ദേശം.
എന്നാല്‍, സീറ്റ് നഷ്ടപ്പെട്ടവര്‍ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാന്‍ ഇടയില്ല.


മധ്യപ്രദേശില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 29 സിറ്റിംഗ് എംഎല്‍എ മാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞ സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇത് സംസ്ഥാനത്ത് വിമത സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കും.സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതിഷേധമുണ്ടായിരുന്നു.




Sharing is Caring