എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസമ്മതിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ പുതിയ ആരോപണം പുറത്ത് വരുന്നു.
തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായ ഈ ആരോപണം മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫർ വാഗ്ദാനം ചെയ്തത്.













