യൂനിവേഴ്​സിറ്റി അധ്യാപകര്‍ക്ക്​ 2021 മുതല്‍ പി.എച്ച്‌​.ഡി നിര്‍ബന്ധം

ന്യൂഡല്‍ഹി: 2021 മുതല്‍ യൂനിവേഴ്​സിറ്റി അധ്യാപകര്‍ക്ക്​ പി.എച്ച്‌​.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്​റ്റന്‍റ്​ പ്രൊഫസര്‍ മുതലുള്ള തസ്​തികകള്‍ക്കാണ്​ പി.എച്ച്‌​.ഡി നിര്‍ബന്ധമാക്കുന്നത്​. ഇതുസംബന്ധിച്ച കരട്​ രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ​ പരിഗണനയിലാണെന്ന്​ ഹിന്ദുസ്ഥാന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

അധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നതിന്​ മുമ്പായി ഒരു മാസത്തെ പരിശീലന പരിപാടിയിലും ഉദ്യോഗാര്‍ഥികള്‍ പ​െങ്കടുക്കണം. മു​മ്പ്‌ ബിരുദാനന്തര ബിരുദവും നെറ്റുമായിരുന്നു യൂനിവേഴ്​സിറ്റി അധ്യാപകരാവാന്‍ വേണ്ട അടിസ്ഥാന യോഗ്യത. പുതിയ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ
​നിലവാരം ഉയര്‍ത്തുമെന്നാണ്​ പ്രതീക്ഷ.

അധ്യാപകരെ വിലയിരുത്തുന്നതിനായി കൂടുതല്‍ ലളിതമായ സംവിധാനവും യു.ജി.സി അവതരിപ്പിക്കുമെന്നാണ്​ സൂചന. അക്കാദമിക്​ റിസേര്‍ച്ചിന്​ യൂനിവേഴ്​സിറ്റികള്‍ക്ക്​ പ്രത്യേക സ്​കോര്‍ നല്‍കുന്നതിനുള്ള നടപടികളുമുണ്ടാകും. അധ്യാപകരുടെ ഗവേഷണത്തിലെ കഴിവ്​ കൂടി പരിഗണിച്ചാവും ​ഉദ്യോഗക്കയറ്റം ഉള്‍പ്പടെയുള്ളവയില്‍ തീരുമാനമെടുക്കുക. ഉദ്യോഗക്കയറ്റത്തിനും പി.എച്ച്‌​.ഡി നിര്‍ബന്ധമാക്കുമെന്നാണ്​ സൂചന. ലോകത്തിലെ മികച്ച 500 യൂനിവേഴ്​സിറ്റികളിലേതെങ്കി​ലുമൊന്നില്‍ നിന്ന്​ പി.എച്ച്‌​.ഡി നേടുന്നവര്‍ക്ക്​ നെറ്റ്​ യോഗ്യതയില്‍ ഇളവ്​ അനുവദിക്കാനും സാധ്യതയുണ്ട്​

Spread the love

Leave a Reply

Your email address will not be published. Required fields are marked *