യു പി യിൽ പ്രായമായവർക്ക് സഹായമെത്തിക്കാൻ ‘എൽഡർലൈൻ’ പദ്ധതി ആരംഭിച്ചു.


ലക്‌നൗ : യു പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആദ്യമായി പ്രായമായവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ ആരംഭിച്ച പ്രത്യേക പദ്ധതിയെ പ്രശംസ കൊണ്ടുമൂടി പ്രധാനമന്ത്രി . ‘എല്‍ഡര്‍ലൈന്‍’ എന്ന പേരില്‍ തുടക്കം കുറിച്ച പദ്ധതിയിലൂടെ സംസ്ഥാനത്തിലുള്ള പ്രായമായ ആളുകള്‍ക്ക് വൈകാരിക പരിചരണവും, പിന്തുണയും, നിയമസഹായവുമാണ് യോഗി സര്‍ക്കാര്‍ ഇതുവഴി നല്‍കുക. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി തുടക്കം കുറിച്ചിരിക്കുന്നത്.


വളരെ നല്ല പദ്ധതിയെന്നാണ് എല്‍ഡര്‍ലൈന്‍ കുറിച്ച്‌ പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചത്. പദ്ധതിയെക്കുുറിച്ച്‌ കുടൂതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ടും പ്രധാനമന്ത്രി പങ്ക് വച്ചു.




Sharing is Caring