യു.പിയില്‍ ബസ് പാഞ്ഞു കയറി വിദ്യാര്‍ത്ഥികളടക്കം ഏഴ് മരണം


ലക്‌നൗ: ഉത്തര്‍പ്രദേശിലെ കന്നൗജില്‍ ബസ് പാഞ്ഞു കയറി വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ മിരിച്ചു. ആറ് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനുമാണ് മരിച്ചത്. ലക്‌നൗ-ആഗ്ര എക്‌സ്‌പ്രസ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.


വിദ്യാര്‍ത്ഥികള്‍ ഒരു ബസില്‍ നിന്ന് മറ്റൊന്നിലേക്ക് ഡീസല്‍ നിറയ്‌ക്കുകയായിരുന്നു. ഇതിനിടെ കടന്നുപോയ ഒരു ബസ് ഇവരെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. രണ്ട് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സന്ത്കബീര്‍ നഗര്‍ ജില്ലയില്‍ നിന്നും ഹരിദ്വാറിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു.



Sharing is Caring