യു.പിയില്‍ അംബേദ്​കര്‍ പ്രതിമക്കെതിരെ ആക്രമണം


അസംഗഡ്​:അസംഗഡില്‍ അജ്ഞാതരായ സാമൂഹ്യവിരുദ്ധര്‍ ഡോ.ബി.ആര്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു. ശനിയാഴ്ചയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


മാര്‍ച്ച്‌ 5 ന് ദക്ഷിണ ത്രിപുരയിലെ കോളേജ് സ്ക്വയറില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി വിവിധ നേതാക്കളുടെ പ്രതിമകള്‍ ആക്രമിക്കപ്പെട്ടിരുന്നു. അത്തരത്തില്‍ ഉണ്ടാക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് അസംഗഡിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കല്‍.




Sharing is Caring