യു.എസി.ൽ വിമാനാപകടം; ‘ടാഴ്സൺ’ നടൻ ഉൾപ്പെടെ ഏഴ് മരണം

യു.എസി.ലെ ടെന്നസി തടാകത്തിൽ വിമാനം വീണ് ടാഴ്സൺ ടി.വി. പരമ്പരയിലെ നടൻ ഉൾപ്പെടെ ഏഴ് മരണം. ക്രിസ്റ്റ്യൻ ഡയറ്റ്​ ഗുരുവും പ്രശസ്​ത റെംനന്‍റ്​ ഫെലോഷിപ്​ ചർച്ച്​ സ്​ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ ഭർത്താവും ടി.വി പരമ്പരയായ ‘ടാഴ്​സൺ: ദ എപിക്​ അഡ്വഞ്ചേഴ്​സി’ൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ്​ മരിച്ചത്​.

ശരീര ഭാരം കുറച്ച്​ ദൈവവിശ്വാസം ഉയർത്താൻ പ്രത്യേക ഭക്ഷണ ക്രമം നിർദേശിച്ച് ജനപ്രിയയായിരുന്നു ഗ്വൻ ഷാംബ്ലിൻ. ‘വെയ്​ ഡൗൺ ഡയറ്റ്’ എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നത്. ​

ഫ്ലോറിഡയിലെ പാം ബീച്ച്​ വിമാനത്താവളം ലക്ഷ്യമിട്ട്​ പറന്ന കൊച്ചുയാത്ര വിമാനമായ സെസ്​ന 501 ആണ്​ തകർന്നത്​. യാത്രികരുടെ മൃതദേഹങ്ങൾ ​കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *