യുകെ ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് രാജിവച്ചു


ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് രാജിവച്ചു. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശമാണ് റൂഡിന്‍റെ രാജിയ്ക്ക് കാരണമായത്. പ്രധാനമന്ത്രിയുടെ ഓഫീസ് രാജി അംഗീകരിച്ചു.


വിന്‍ഡ്റഷ് തലമുറ എന്നറിയപ്പെടുന്ന, ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്ന് യുകെയില്‍ എത്തിച്ചേര്‍ന്ന കറുത്ത വര്‍ഗക്കാരെ അനധികൃത കുടിയേറ്റക്കാരായി വ്യാഖ്യാനിച്ചതിന്‍റെ പേരില്‍ അംബറിനെതിരേ നിരവധി പ്രതിഷേധങ്ങളാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി റൂഡ് അറിയിച്ചു.




Sharing is Caring