യുഎസ് വ്യോമാക്രമണത്തിൽ ബിൻ ലാദന്റെ അനുയായി കൊല്ലപ്പെട്ടു


സിറിയയിൽ യുഎസ് വ്യോമ സേന ആക്രമണം ശക്തമാക്കുന്നു. ഈ മാസം ഇഡ്‌ലിബ് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിൽ 11 അല്‍ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ അനുയായി ആയിരുന്നയാള്‍ ഉള്‍പ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നാണ് അമേരിക്കൻ സൈനിക വക്താക്കൾ അറിയിച്ചത്.


ഫെബ്രുവരി മൂന്നിന് നടത്തിയ വ്യോമാക്രമണത്തിലാണ് ഇവരില്‍ പത്തുപേര്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ബിന്‍ ലാദന്റെ അനുയായിയായിരുന്ന അബു അല്‍ മസ്രിയും കൊല്ലപ്പെട്ടു.


1980കളിലും 1990കളിലും അഫ്ഗാനിസ്ഥാനില്‍ അല്‍ ക്വയ്ദയുടെ പരിശീലന ക്യാന്പുകള്‍ ആരംഭിക്കാന്‍ നേതൃത്വം നല്‍കിയത് മസ്രിയാണ്.



Sharing is Caring