മ​ന്ത്രി സു​ധാ​ക​ര​ന്‍റെ “പൂ​ത​ന’ പ​രാ​മ​ര്‍​ശം: അ​തീ​വ ദുഃ​ഖ​മു​ണ്ടെ​ന്ന് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍


ആ​ല​പ്പു​ഴ: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ “പൂ​ത​ന’ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍. ത​നി​ക്കെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം സ്ത്രീ ​വി​രു​ദ്ധ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തീ​വ ദുഃഖ​മു​ണ്ട്. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച്‌ തീ​രു​മാ​നി​ക്കു​മെ​ന്നും ഷാ​നി​മോ​ള്‍ പ​റ​ഞ്ഞു.


സു​ധാ​ക​ര​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി. സു​ധാ​ക​ര​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് സ​വ​ര്‍​ണ​മേ​ധാ​വി​ത്വ​മാ​ണെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ ഇ​തി​ന് മു​ന്പും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ സ​മാ​ന​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.




Sharing is Caring