മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന് മുഖ്യമന്ത്രി


മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന്് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. സുരക്ഷാ പരിശോധന മാത്രം മതി. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്ക് പ്രവര്‍ത്തനം നിലച്ചതിനെതിരെ പൊലീസ് എഫ് ഐ ഐ ആര്‍ ഇട്ടിരുന്നു.


പൊതു സുരക്ഷയെ ബാധിച്ചുവെന്ന കേസാണ് പൊലീസ് ഇതില്‍ എടുത്തത്. എന്നാല്‍ എഫ് ഐ ആറില്‍ ആരെയും പ്രതിയാക്കിയിരുന്നില്ല. മൈക്കില്‍ ഉണ്ടായ പ്രശ്‌നം സുരക്ഷയെ ബാധിച്ചുവെന്ന് മാത്രമാണ് പൊലീസ് പറയുന്നത് ഇതേ തുടര്‍ന്ന് മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ നടപടി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് വിട്ടുകൊടുത്തിരുന്നു.




Sharing is Caring