മൂന്നു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും തുല്യ പ്രതീക്ഷ നല്‍കി മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചു. കളി അവസാനിക്കുമ്ബോള്‍ 42 റണ്‍സിന്റെ ലീഡുമായി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 49 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക ഏഴ് റണ്‍സ് ലീഡ് നേടി.
ആദ്യ ഇന്നിങ്സില്‍ 187-ന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കയേയും 200 കടക്കാന്‍ അനുവദിച്ചില്ല. ജസ്പ്രീത് ബുംറയുടെ ബോളിങ് കരുത്തില്‍ ദക്ഷിണാഫ്രിക്ക 194-ന് പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 61 റണ്ണെടുത്ത ഹാഷിം അലയ്ക്ക് മാത്രമാണ് കാര്യമായി പിടിച്ച് നില്‍ക്കാനായത്. ഭുവനേശ്വ കുമാര്‍ മൂന്നും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഒന്നും വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്സില്‍ 16 റണ്ണെടുത്ത പാര്‍ത്ഥീവ് പട്ടേലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. 13 റണ്‍സുമായി മുരളീ വിജയും 16 റണ്‍സുമായി കെ.എല്‍.രാഹുലുമാണ് ക്രീസിലുള്ളത്. ഫിലാന്‍ഡര്‍ക്കാണ് പാര്‍ത്ഥീവ് പട്ടേലിന്റെ വിക്കറ്റ്.













