മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം


ഇസ്‍ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇംറാൻ ഖാന് ആശ്വാസമായി ലാഹോറിലെ ഭീകര വിരുദ്ധ കോടതി മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ചു.


തീവെപ്പ്, പൊലീസിനെതിരായ അതി​ക്രമവും നാശനഷ്ടമുണ്ടാക്കലും, സില്ലെ ഷാ കൊലപാതകം എന്നീ കേസുകളിലാണ് ജമ്യം അനുവദിച്ചത്. ഏപ്രിൽ 13 വരെയാണ് ഇടക്കാല ജാമ്യം നിലനിൽക്കുക.ഈ മൂന്ന് കേസുകളിലും തീവ്രവാദ വിരുദ്ധ നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്.


ഇവ കൂടാതെ തന്നെ, തീവ്രവാദ വിരുദ്ധ നിയമപ്രകാരം എടുത്ത നിരവധി കേസുകൾ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിൽ ഇംറാനെതിരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.



Sharing is Caring