മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും;തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് സുപ്രീംകോടതി


ദില്ലി: കേരളം വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കെ രാഷ്ട്രീയം കളിച്ച തമിഴ്‌നാടിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്ന തമിഴ്‌നാടിന്റെ നിലപാടിനാണ് സുപ്രീംകോടതിയില്‍ തിരച്ചടിയേറ്റത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട കോടതി മുല്ലപ്പെരിയാര്‍ സമിതിയോട് ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.


ഇതനുസരിച്ചാണ് ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സമിതി കോടതിയെ അറിയച്ചത്. തമ്മിലടിക്കേണ്ട സമയമല്ല, മനുഷ്യജീവന്റെ കാര്യമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അധികമായി തുറന്നു വിടുന്ന ജലം കേരളത്തിലേക്ക് ഒഴുക്കി വിട്ടാല്‍ പ്രളയക്കെടുതി വര്‍ധിക്കും. അതിനാല്‍ അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടുപോകണമെന്നും സമിതി അറിയിച്ചു.




Sharing is Caring