മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍


മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. എറണാകുളം കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ വീട്ടില്‍നിന്ന് അദേഹത്തെ അറസ്റ്റു ചെയ്തത്. ഗായിക കൂടിയായ മുന്‍ ഭാര്യയും മകളും നല്‍കിയ പരാതിയിലാണ് അറസ്റ്റ്.


സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിനു ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.


ഉടന്‍ തന്നെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു. ഇതാണ് കേസിലേക്കും ഇപ്പോള്‍ അറസ്റ്റിലേക്കും നയിച്ചിരിക്കുന്നത്.



Sharing is Caring