ആവശ്യമായ സാധനങ്ങള്‍
1. പച്ചനിറമുള്ള പുളിയില്ലാത്ത ചെറിയ മുന്തിരിങ്ങ – രണ്ടു കപ്പ്
2. പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ്,പഞ്ചസാര-കാല്‍ ചെറിയ സ്പൂണ്‍,ഉപ്പ്-പാകത്തിന്
3.നെല്ലണ്ണ-ഒരു ചെറിയ സ്പൂണ്‍
4.ഉണക്കമുളക്-4
ഉണക്കമല്ലി-ഒരു വലിയ സ്പൂണ്‍ ജീരകം- അര ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

ചൂടായ നല്ലെണ്ണയില്‍ നാലാമത്തെ ചേരുവകള്‍ മൂപ്പിച്ചു പൊടിക്കുക. രണ്ടാമത്തെ ചേരുവകള്‍ ഒന്നിച്ചു ചേര്‍ത്തിളക്കി ഒരു കണ്ണാടിപ്പാത്രത്തില്‍ ഒഴിക്കുക.മീതെ മുന്തിരിങ്ങാ പല ഭാഗത്തായി ഇടുക. കഴിക്കുന്നതിനു തൊട്ടുമുന്‍പ്, തയാറാക്കിവച്ചിരിക്കുന്ന മാസലപ്പൊടികളും മല്ലിയില അരിഞ്ഞതും മീതെ തൂകുക.













