മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ ഇന്ന് 12 മണിമുതൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക്


മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഉച്ചയ്ക്ക് 12 മണിക്ക് ചർച്ചചെയ്യും. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. ഇന്നലത്തെ സ്ഥിതി സഭയിൽ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്.എഡിപിജി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടികാഴ്ച നിയമസഭയിൽ ചർച്ചയാകും.


വിഷയം അടിയന്തര പ്രമേയമായി ചർച്ചചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.



Sharing is Caring