മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും


മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും. വര്‍ഷകാലത്തിനു മുമ്പ് അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ ഇന്നും നാളെയും റണ്‍വേ അടച്ചിടുന്നത്.


രാവിലെ പതിനൊന്നു മണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അടച്ചിടുക. റണ്‍വേ ഭാഗികമായി അടച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നൂറോളം സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസിന്റെ എഴുപത് ആഭ്യന്തര സര്‍വ്വീസുകളും ഏതാനും രാജ്യാന്തര സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.




Sharing is Caring