ജോര്‍ദാന്‍: മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ കൂറ്റന്‍ മിസൈല്‍ വേധ മതില്‍ തീര്‍ത്ത് ഇസ്രയേല്‍. ജോര്‍ദാന്‍ അതിര്‍ത്തിയിലെ പുതിയ വിമാനത്താവളത്തിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് മിസൈല്‍ തടയാനും ഇസ്രയേല്‍ വേലി കെട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന മതിലാണ് ഇത്.
34 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ മതില്‍ ഇസ്രയേല്‍ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വ്യാപിച്ചു കിടക്കുന്നു. ഇസ്രയേലിലെ റെഡ് സീ റിസോര്‍ട്ട് മുതല്‍ പുതിയ എയര്‍പോര്‍ട്ട് വരെ വ്യാപിച്ചു കിടക്കുന്ന ഈ മിസൈല്‍ വേധ മതില്‍ രാജ്യത്തിന് പുറത്തു നിന്നുള്ള ആക്രമണങ്ങളെ തടയാന്‍ സഹായകമാണ്.

20 അടി ഉയരമാണ് ഈ മിസൈല്‍ വേലിക്കുള്ളത്. തീവ്രവാദികളും കുടിയേറ്റക്കാരും അനധികൃതമായി അതിര്‍ത്തി കടക്കുന്നത് തടയാനും തെക്ക് കിഴക്കന്‍ അതിര്‍ത്തി വരെ വ്യാപിച്ചു കിടക്കുന്ന ഈ മിസൈല്‍ വേധ മതിലിന് സാധിക്കും. ഉപരിതല മിസൈലുകളെ തടയുന്ന തരത്തിലുള്ളതാണ് ഈ മിസൈല്‍ വേധ മതില്‍.












