മിയ ഖലീഫ മലയാളത്തിലേക്കില്ല; ആരുമായും ചര്‍ച്ച നടത്തിയിട്ടുമില്ല


ഒമര്‍ ലുലു ചിത്രത്തിലൂടെ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്കെത്തുന്നുവെന്ന വാര്‍ത്തയെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. എന്നാല്‍, ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ മിയ ഭാഗമായേക്കുമെന്ന് സംവിധായകന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍. വിനോദ വെബ്​സൈറ്റായ ബോളിവുഡ് ലൈഫാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മിയ ഖലീഫ ഇന്ത്യന്‍ സിനിമയില്‍ അഭിനിയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിയയോടടുത്ത വൃത്തങ്ങള്‍. ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.


എന്നാല്‍, ചങ്ക്സിന്റെ വിവാദത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മിയ സമാനമായൊരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ടി.വി.ഷോയായ ബിഗ് ബോസിന്റെ ഒന്‍പതാം സീസണില്‍ മിയയും പങ്കാളിയാവുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍, ഇതിന് വളരെ ശക്തമായ ഭാഷയില്‍ തന്നെ മിയ മറുപടി നല്‍കുകയും ചെയ്തു അന്നു തന്നെ.
‘കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കാം. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാലുകുത്തുന്നില്ല. അതുകൊണ്ട് ബിഗ് ബോസില്‍ ഞാന്‍ താത്പര്യം പ്രകടിപ്പിച്ചു എന്ന മട്ടില്‍ കഥ മെനഞ്ഞവരെ തുരത്തുകയാണ് വേണ്ടത്’- മിയ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു.രണ്ട് വര്‍ഷത്തിനുശേഷമാണ് സമാനമായ രീതിയില്‍ മിയയെ ചുറ്റിപ്പറ്റി കഥകള്‍ പ്രചരിച്ചതും അതൊക്കെ നിഷേധിച്ച്‌ മിയ രംഗത്തുവന്നതും.




Sharing is Caring