മാ​രി​യോ ഗോ​മ​സ് രാ​ജ്യാ​ന്ത​ര ക​രി​യ​ര്‍‌ മ​തി​യാ​ക്കി

ജ​ര്‍​മ​ന്‍ ഫു​ട്ബോ​ള്‍ താ​രം മാ​രി​യോ ഗോ​മ​സ് രാ​ജ്യാ​ന്ത​ര ക​രി​യ​ര്‍‌ മ​തി​യാ​ക്കി. യു​വ​താ​ര​ങ്ങ​ള്‍​ക്ക് സ്വ​പ്‌​ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി താ​ന്‍ മാ​റി​ക്കൊ​ടു​ക്കു​ന്നു​വെ​ന്ന് മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഗോ​മ​സ് പ​റ​ഞ്ഞു. ജ​ര്‍​മ​ന്‍ ജ​ഴ്സി​യി​ല്‍ 78 മ​ത്സ​ര​ങ്ങ​ള്‍‌ ക​ളി​ച്ച ഗോ​മ​സ് 31 ഗോ​ളു​ക​ള്‍ നേ​ടി.

റ​ഷ്യ​ല്‍ ലോ​ക​ക​പ്പി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ടീം ​പു​റ​ത്താ​യ ശേ​ഷം മ​ധ്യ​നി​ര താ​രം മെ​സ്യൂ​ട്ട് ഓ​സി​ല്‍ വി​ര​മി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ള്‍ മ​തി​യാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജ​ര്‍​മ​ന്‍ താ​ര​മാ​ണ് ഗോ​മ​സ്. അ​പ്ര​തീ​ക്ഷി​ത കാ​ര​ണ​ങ്ങ​ളാ​ല്‍ പ​രി​ശീ​ല​ക​ന്‍ തി​രി​ച്ചു​വി​ളി​ച്ചാ​ല്‍ മാ​ത്ര​മേ ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തൂ​വെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ഗോ​മ​സ് വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *